സാംസങിന് ഇന്ത്യ സുപ്രധാന വിപണി, പുതിയ ഫോള്‍ഡബിള്‍സ് ഉപഭോക്താക്കളെ സംതൃപ്തരാക്കി; ജെ.ബി പാര്‍ക്ക്

സാംസങിന് ഇന്ത്യ സുപ്രധാന വിപണി, പുതിയ ഫോള്‍ഡബിള്‍സ് ഉപഭോക്താക്കളെ സംതൃപ്തരാക്കി; ജെ.ബി പാര്‍ക്ക്
Published on

സാംസങിന്റെ ഏഴാം തലമുറ സ്മാര്‍ട്ട് ഫോണുകളായ ഗ്യാലക്‌സി ഇസെഡ് ഫോള്‍ഡ് 7, ഇസെഡ് ഫ്‌ളിപ് 7, ഇസെഡ് ഫ്‌ളിപ് 7 എഫ്ഇ എന്നിവയ്ക്ക് ഇന്ത്യയില്‍ വലിയ ഡിമാന്റ് ആണുണ്ടായിരിക്കുന്നതെന്നും ചില വിപണികളില്‍ സ്റ്റോക്ക് തീര്‍ന്നിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. ഗ്യാലക്‌സി ഇസെഡ് ഫോള്‍ഡ് 7, ഇസെഡ് ഫ്‌ളിപ് 7, ഇസെഡ് ഫ്‌ളിപ് 7 എഫ്ഇ എന്നീ മോഡലുകള്‍ ജൂലൈ 9ന് ലോഞ്ച് ചെയ്ത് 48 മണിക്കൂറില്‍ 2.1 ലക്ഷം പ്രീ ഓര്‍ഡറുകളാണ് സ്വന്തമാക്കിയത്.

സാംസങിന് ഇന്ത്യ പ്രധാനപ്പെട്ട വിപണിയാണെന്ന് സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ ജെ.ബി പാര്‍ക്ക് പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ സ്വയം പര്യാപ്ത സാമ്പത്തിക വ്യവസ്ഥയായി മാറുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കൊപ്പം സാംസങ് നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാംസങിന്റെ നോയ്ഡയിലുള്ള ഫാക്ടറിയില്‍ നിന്നാണ് പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണുകളായ ഗ്യാലക്‌സി ഇസെഡ് ഫോള്‍ഡ് 7, ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ് 7, ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ് 7 എഫ്ഇ എന്നിവ നിര്‍മിച്ചിരിക്കുന്നത്. ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന സാംസങിന്റെ ആര്‍&ഡി ഫെസിലിറ്റിയിലെ ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്ക് പുതിയ ഫോള്‍ഡബിളുകളുടെ രൂപീകരണത്തില്‍ സുപ്രധാന പങ്കാണുള്ളതെന്നും കമ്പനി പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com