കൊച്ചി : മഹാത്മാഗാന്ധി പലസ്തീനൊപ്പമായിരുന്നുവെന്ന് ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുളള മുഹമ്മദ് അബു ഷവേഷ്. ഇന്ത്യ എക്കാലവും പലസ്തീനൊപ്പം നിന്ന രാജ്യമാണ്. നിലവിൽ രാജ്യം ഭരിക്കുന്ന സർക്കാരും പലസ്തീനൊപ്പമാണ് നിലകൊള്ളുന്നുവെന്ന് മുസ്‍ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുഹമ്മദ് അബു ഷവേഷ് പറഞ്ഞു.
മഹാത്മാ ഗാന്ധിയും ജവാഹർലാൽ നെഹ്റു മുതൽ എല്ലാക്കാലത്തും ഇന്ത്യ പലസ്തീന് അനുകൂലമായി നിലകൊണ്ടിട്ടുണ്ട്. എല്ലാക്കാലത്തും ശക്തമായ ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത്.ഏതാനും ദിവസം മുൻപ് ഐക്യരാഷ്ട്ര സംഘടനയിൽ നരേന്ദ്ര മോദി സർക്കാർ പലസ്തീന് അനുകൂലമായി വോട്ടു ചെയ്തു.
1947-ല്‍ യുഎന്‍ പലസ്തീന്‍ വിഭജനത്തെക്കുറിച്ചുളള പ്ലാന്‍ പറഞ്ഞപ്പോള്‍ ഇന്ത്യ അതിന് എതിരെ നിന്നത്. മഹാത്മാഗാന്ധി അന്ന് പറഞ്ഞത്, ഇംഗ്ലണ്ട് എങ്ങനെ ഇംഗ്ലീഷുകാര്‍ക്ക് സ്വന്തമാണോ അതുപോലെ പലസ്തീന്‍ പലസ്തീനികള്‍ക്ക് സ്വന്തമാണ് എന്നാണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ സ്വന്തം നാട്ടില്‍ നിന്ന് ഞങ്ങള്‍ പടിയിറക്കപ്പെടുകയാണ്. ദുരിതമനുഭവിക്കുക എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഞങ്ങള്‍ക്കറിയാം. പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ കാരണം എന്തെന്നും ഞങ്ങള്‍ക്കറിയാം. അത് ഇസ്രയേലാണ്. ഇസ്രയേലിന്റെ അതിനിവേശമാണ്.
അന്താരാഷ്ട്ര നിയമലംഘനങ്ങളുടെ പ്രശ്‌നമാണിത്. അവര്‍ ജൂതന്മാരും ഞങ്ങള്‍ മുസ്‌ലിങ്ങളുമായതുകൊണ്ട് ഉണ്ടായ പ്രശ്‌നമല്ലിത്. ഞങ്ങള്‍ പലസ്തീനികളായതിന്റെ പ്രശ്‌നമാണ്. ഞങ്ങള്‍ക്ക് ഒരു മതവിഭാഗങ്ങളുമായും യാതൊരു പ്രശ്‌നവുമില്ല. ഒരിക്കലും തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കില്ല. ഞങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ അനുവദിക്കില്ല. വര്‍ഷങ്ങള്‍ മുന്‍പ് ഇന്ത്യയും ബ്രിട്ടീഷ് അധീനതയിലായിരുന്നു. നിങ്ങള്‍ പോരാടി. ഒടുവില്‍ സ്വതന്ത്രരായി. അതുപോലെ ഞങ്ങളും പോരാട്ടം തുടരും. ഒരിക്കല്‍ ഞങ്ങളും സ്വതന്ത്രരാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.