ന്യൂഡൽഹി: രാജ്യത്ത് ഇന്ധനക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ പെട്രോളും ഡീസലും കണ്ടെയ്‌നറുകളിൽ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും കർശന നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രാലയം (India fuel shortage news). നിർദ്ദേശം ലംഘിച്ച് ഇന്ധനം വിതരണം ചെയ്യുന്ന പെട്രോൾ പമ്പുകളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇന്ധനക്ഷാമവുമായി ബന്ധപ്പെട്ട് ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും പൂഴ്ത്തിവെപ്പ് തടയാൻ ആവശ്യമായ നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ എൽപിജി വിതരണവും കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
അതേസമയം , ഹോർമുസ് കടലിടുക്ക് കടന്ന ഇന്ത്യൻ കപ്പലുകൾ ഉടൻ തീരത്തെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രണ്ട് കപ്പലുകളിലായി 92,700 മെട്രിക് ടൺ എൽപിജിയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇതോടെ പാചകവാതക വിതരണത്തിലെ തടസ്സങ്ങൾ നീങ്ങുമെന്നാണ് പ്രതീക്ഷ.
അനാവശ്യമായി ഇന്ധനം സംഭരിക്കുന്നത് ഒഴിവാക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ ഇന്ധന കപ്പലുകൾ എത്തുമെന്നും ഇന്ധന വിതരണം പൂർണ്ണമായും സാധാരണ നിലയിലാകുമെന്നും കേന്ദ്രം ഉറപ്പുനൽകി.
Story Summary
The Union Petroleum Ministry has issued a strict directive against purchasing petrol and diesel in containers amidst fuel shortage concerns. Authorities warned that petrol pumps violating this order would face license cancellation. Meanwhile, the External Affairs Ministry confirmed that two Indian ships carrying 92,700 metric tonnes of LPG have crossed the Strait of Hormuz and will reach Indian shores soon, easing the supply crisis.

