കൊല്ലം: മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം പോരാടിയ ചിറക്കര പഞ്ചായത്തിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ സ്വതന്ത്ര അംഗം ഉല്ലാസ് കൃഷ്ണൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിക്ക് ഭരണസാധ്യതയുണ്ടായിരുന്ന പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയോടെയാണ് ഉല്ലാസ് അധ്യക്ഷ പദവിയിലെത്തിയത്.(Independent candidate defeats BJP in Chirakkara with UDF support)
ആകെ 17 അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപിക്ക് ആറും എൽഡിഎഫിനും യുഡിഎഫിനും അഞ്ച് വീതവും അംഗങ്ങളാണുള്ളത്. ഉല്ലാസ് കൃഷ്ണൻ ഏക സ്വതന്ത്ര അംഗമാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയെ ഭരണത്തിൽ നിന്നും മാറ്റിനിർത്താൻ യുഡിഎഫ് സ്വതന്ത്രനായ ഉല്ലാസ് കൃഷ്ണനെ പിന്തുണച്ചു.
വോട്ടെടുപ്പിൽ ഉല്ലാസിനും ബിജെപി സ്ഥാനാർത്ഥിക്കും ആറ് വോട്ടുകൾ വീതം ലഭിച്ചു. എൽഡിഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. തുല്യനില വന്നതോടെ നടത്തിയ നറുക്കെടുപ്പിൽ ഉല്ലാസ് കൃഷ്ണൻ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു.