തൃശൂർ : പെട്രോളിയം മന്ത്രാലയത്തിൻ്റെ സ്വാതന്ത്ര്യ ദിന പോസ്റ്ററിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര. സവർക്കറുടെ ചിത്രം മഹാത്മാഗാന്ധിയുടെ ചിത്രത്തിന് മുകളിൽ വച്ചുള്ളതാണ് ഈ പോസ്റ്റർ. (Independence Day poster of Petroleum Ministry)
സവർക്കറുടേത് ഗാന്ധിജിക്കൊപ്പം വയ്ക്കാവുന്ന ചിത്രം അല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കള്ളവോട്ട് ഉൽപ്പാദകരുടെ ഫാക്ടറിയിൽ നിന്ന് ഇതല്ല, ഇതിനപ്പുറവും ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.