
തിരുവനന്തപുരം: കോളേജ് ക്യാമ്പസുകളിലെ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചുചേർത്ത് ഗവർണർ രാജേന്ദ്ര ആർലേക്കർ. തിങ്കളാഴ്ചയാണ് യോഗം. ക്യാമ്പസുകളിൽ ലഹരി ഉപയോഗം തടയുന്നത് യോഗത്തിൽ ചർച്ച ചെയ്‌തേക്കും.
മയക്കുമരുന്ന് നമ്മുടെ അടുത്ത തലമുറയെ കൂടി നശിപ്പിക്കുമെന്ന് ഗവർണർ വ്യക്തമാക്കി. ഇപ്പോൾ ഇവിടെ വേണ്ടത് ജാഗ്രതയാണ്. ഇനി മുതൽ ലഹരി നിയന്ത്രിക്കാൻ എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.