കൊച്ചി : കേരളത്തിലെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ഇൻകം ടാക്സ് റെയ്ഡ്. നെപ്റ്റോൺ സോഫ്റ്റ്‌വെയർ വഴിയുള്ള വൻ തട്ടിപ്പാണ് ഇത് വഴി കണ്ടെത്തിയിരിക്കുന്നത്. 10 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. (Income Tax raids on Textiles in Kerala)
രേഖകളില്ലാതെ ആയിരം കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. റെയ്ഡ് നടക്കുന്നത് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കോഴിക്കോട് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ്.
2019-2025വരെയുള്ള കാലഘട്ടത്തിലുള്ള വ്യാപാര ഇടപാടിലാണ് അന്വേഷണം നടത്തുന്നത്.