കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്. മുൻ ചിത്രങ്ങളുടെ പേരിലാണ് നോട്ടിസ് നൽകിയിട്ടുള്ളത്. സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താൻ 2022 ഡിസംബറിൽ ആദായനികുതി വകുപ്പ് പൃഥ്വിരാജിനോട് വിശദീകരണം തേടിയിരുന്നു. ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫിസുകളിലും അന്ന് പരിശോധന നടത്തിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നോട്ടിസ് നൽകിയിരിക്കുന്നത്.
2022 ലെ സിനിമകളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നാണ് നോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ളത്. നിലവിലെ പരിശോധന എമ്പുരാൻ ഇഫക്ട് അല്ലെന്നും മുൻ ചിത്രങ്ങളിലെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിശോധിക്കുന്നതെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.