
കോഴിക്കോട്: കുന്നമംഗലത്തെ വീട്ടില്‍ നിന്ന് ഇന്‍വര്‍ട്ടര്‍ ബാറ്ററികള്‍ മോഷ്ടിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു(theft). സംഭവത്തിൽ പ്രതിയായ പാണ്ടി(46)യാണ് അറസ്റ്റിലായത്.
12000ത്തോളം രൂപ വിലവരുന്ന രണ്ട് ബാറ്ററികളാണ് ഇയാൾ മോഷ്ടിച്ചത്. കുന്നമംഗലം സ്വകാര്യ ആശുപത്രിക്ക് അടുത്തുള്ള ഇളംപിലാശ്ശേരി എന്ന വീട്ടിലെ ഗ്രില്‍ തകര്‍ത്ത് അകത്തു കയറിയാണ് ഇയാൾ മോഷണം നടത്തിയത്.
മോഷണത്തെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. അതേസമയം, പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി, റിമാന്റ് ചെയ്തു.