മലപ്പുറം: പൊന്നാനിയിലെ സര്‍വിസ് സഹകരണ ബാങ്കില്‍ മുക്കു പണ്ടം പണയം വെച്ച സംഭവത്തിന്റെ സൂത്രധാരൻ അറസ്റ്റിൽ(pawning). കടവനാട് പാലക്ക വളപ്പില്‍ റഷിദാണ് (36) ആണ് അറസ്റ്റിലായത്. ഇയാളും കൂട്ടാളിയായ കടവനാട് സ്വദേശി പ്രവീണും ചേർന്നാണ് പദ്ധതി ആസൂത്രണ ചെയ്തത്.
ഇതിൽ റഷീദ് പ്രവീണിന് മുക്കുപണ്ടം ഏര്‍പ്പെടുത്തി നല്‍കുകയിരുന്നു. പ്രവീൺ ബാങ്കിൽ പണയം വച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. എന്നാൽ സംഭവത്തിൽ പ്രവീൺ അറസ്റ്റിലായതോടെ റഷിദ് ഒളുവിൽ പോയി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് റഷീദ് പിടിയിലായത്.