
കണ്ണൂർ: കണ്ണൂരിൽ പെട്രോൾ ഒഴിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവും മരിച്ചു(murder). പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ജിജേഷാണ് മരിച്ചത്.
ആഗസ്റ്റ് 20 നാണ് കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ പ്രവീണ (31) എന്ന യുവതിയെ കുട്ടാവ് സ്വദേശിയായ ജിജേഷ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ശേഷം ഇയാൾ ആത്മഹത്യക്ക് ശ്രമിക്കുകയിരുന്നു. ഇരുവരും സുഹൃത്തുക്കളായിരുന്നു.
യുവതിയുടെ വീട്ടിലെത്തിയ ശേഷമാണ് യാതൊരു സംശയവും തോന്നാതെ ജിജേഷ് കയ്യിൽ കരുതിയ പെട്രോൾ യുവതിയുടെ പുറത്ത് ഒഴിച്ച് തീ കൊളുത്തിയത്. ശേഷം നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചു. അടുത്ത ദിവസം പുലർച്ചെ പ്രവീണ മരിക്കുകയിരുന്നു.