ജിഎസ്ടി ഇളവില്‍ ഡബിള്‍ ഓഫറുകളുമായി ഇഞ്ചിയോണ്‍ കിയ | Incheon Kia

ജിഎസ്ടി ഇളവില്‍ ഡബിള്‍ ഓഫറുകളുമായി ഇഞ്ചിയോണ്‍ കിയ | Incheon Kia
Published on

ജിഎസ്ടി 2.0 പ്രകാരമുള്ള കുറഞ്ഞ തീരുവയുടെ ആനുകൂല്യങ്ങളോടൊപ്പം ഒക്ടോബര്‍ മാസത്തെ പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ച് ഇഞ്ചിയോണ്‍ കിയ. സണ്‍റൂഫ്, വയര്‍ലെസ്സ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേയോട് കൂടിയ 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളുള്ള കിയ സോണറ്റ് മോഡല്‍ ഇനി 10 ലക്ഷം രൂപയ്ക്ക് താഴെ ഓണ്‍ റോഡ് നിരക്കില്‍ സ്വന്തമാക്കുവാന്‍ ഈ സ്‌പെഷ്യല്‍ ഓഫര്‍ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. പുതുക്കിയ ജിഎസ്ടി പരിഷ്‌ക്കരണങ്ങള്‍ പ്രകാരം 1.64 ലക്ഷം രൂപവരെയുള്ള ആനുകൂല്യങ്ങളും, അതോടൊപ്പം 58,750 രൂപ വരെയുള്ള ഇഞ്ചിയോണ്‍ കിയയുടെ പ്രത്യേക ആനുകൂല്യങ്ങളും ഇപ്പോള്‍ കിയ സോണറ്റ് സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലഭിക്കും.

1.86 ലക്ഷം രൂപ വരെയാണ് കിയ സിറോസിന് ജിഎസ്ടി ആനുകൂല്യങ്ങള്‍ ലഭിക്കുക. കൂടാതെ, 88,260 രൂപ വരെയുള്ള അധിക ആനുകൂല്യങ്ങളും ഇഞ്ചിയോണ്‍ വാഗ്ദാനം ചെയ്യുന്നു. സെല്‍റ്റോസ് മോഡലിന് 75,372 രൂപ വരെയുള്ള ജിഎസ്ടി ആനുകൂല്യങ്ങളും, ഒപ്പം 96,440 രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാകും. ജിഎസ്ടി ഇളവും മറ്റ് പ്രത്യേക ആനുകൂല്യങ്ങളുമായി 70,000 രൂപയ്ക്ക് മുകളില്‍ ഇളവ് കാരന്‍സിനും ലഭിക്കും. ക്ലാവിസ് പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് 78,674 രൂപ വരെ ജിഎസ്ടി ഇളവും, 83,625 രൂപ വരെ പ്രത്യേക ഓഫറും ലഭ്യമാണ്. കിയ കാര്‍ണിവലിന് 4.48 ലക്ഷം രൂപ വരെയാണ് ജിഎസ്ടി ആനുകൂല്യങ്ങള്‍ ലഭിക്കുക, ഒപ്പം 1.52 ലക്ഷം രൂപ വരെ പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാണ്. ഇവി 6-ന് 15 ലക്ഷത്തോളമാണ് ഇഞ്ചിയോണ്‍ കിയ നല്‍കുന്ന പ്രത്യേക ഓഫര്‍.

തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ഉള്ള ഇഞ്ചിയോണ്‍ കിയയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഈ ഓഫറുകള്‍ ഉപഭോക്താകള്‍ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി: +918111879111

Related Stories

No stories found.
Times Kerala
timeskerala.com