
മലയാളികളുടെ പുതുവർഷത്തിന്റെ തുടക്കമായ ചിങ്ങം ഒന്നിന് മെഗാ വാഹന ഡെലിവറിയുമായി കിയയുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇഞ്ചിയോൺ കിയ. ഒറ്റ ദിവസംകൊണ്ട് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ഇഞ്ചിയോൺ കിയയുടെ എല്ലാ ഷോറൂമുകളിലുമായി 222 കാറുകളാണ് ഉപയോക്താക്കൾക്ക് കൈമാറിയത്. കിയയുടെ ജനപ്രിയ മോഡലുകളായ കാരൻസ് ക്ലാവിസ്, സെൽറ്റോസ്, സിറോസ്, സോണറ്റ് എന്നീ മോഡലുകളുടെ ഡെലിവറിയാണ് നടന്നത്.
കൂടാതെ, ഇഞ്ചിയോൺ കിയയുടെ 'ഇടിവെട്ടോണം' മെഗാ ഓഫറിൻ്റെ ഭാഗമായി എല്ലാ ആഴ്ചയും നടത്തിവരുന്ന ലക്കി ഡ്രോ വിജയികൾക്കുള്ള സമ്മാനങ്ങളും കൈമാറി. കേരളത്തിലുടനീളമുള്ള പത്ത് ഭാഗ്യശാലികൾക്കാണ് റെഫ്രിജറേറ്ററുകളും എൽഇഡി ടിവികളും സമ്മാനിച്ചത്. ഒക്ടോബർ ആദ്യ വാരം വരെ നീണ്ടു നിൽക്കുന്ന ഓഫർ കാലയളവിൽ വാഹനം ബുക്ക് ചെയ്യുന്നവർക്കായി ബമ്പർ സമ്മാനമായി ഏറ്റവും പുതിയ കിയ സിറോസ് മോഡലാണ് കാത്തിരിക്കുന്നത്.