
തിരുവനന്തപുരം: പാലോട് മറയില്ലാത്ത 20 അടി താഴ്ചയുള്ള കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷിച്ചു(cow fell ). പാലോട് പ്ലാവറ കുന്നുംപുറത്ത് വീട്ടിൽ ശശിയുടെ പശുവിനെയാണ് ഉദ്യോഗസ്ഥർ രക്ഷിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.
പുല്ലു തിന്നാൻ വീട്ടുടമ പശുവിനെ അഴിച്ചു വിട്ടിരിക്കുകയിരുന്നു. ഈ സമയം അബദ്ധത്തിൽ പശു കിണറ്റിൽ വീഴുകയായിരുന്നു. വിവരം അറിയിച്ചയുടൻ സ്ഥലത്തെത്തിയ വിതുര ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് ഏറെ നേരത്തെ ശ്രമത്തിന് ശേഷം പശുവിനെ രക്ഷപെടുത്തിയത്.