
തിരുവനന്തപുരം: അണ്ടൂർക്കോണത്ത് പിതാവ് മകനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു(father slits son). കീഴവൂർ, വിളയിൽ വീട്ടിൽ വിജയൻ നായർ (65) ആണ് മകനായ വിനീതിനെ(35) കൊലപ്പെടുത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവത്തെ നടന്നത്. മദ്യ ലഹരിയിലായിരുന്ന പിതാവ് കട്ടിലിൽ കിടക്കുകയായിരുന്ന വിനീതിനെ കത്തി ഉപയോഗിച്ച് കഴുത്തിൽ മുറിവേൽപ്പിക്കുകയിരുന്നു.
ആക്രമണത്തിന് മുൻപ് ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായതായാണ് വിവരം. മദ്യപാനത്തിനു ശേഷം ഇരുവരും തമ്മിൽ വഴക്കുണ്ടാകുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ വിജയൻ നായരെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വിനീതിന്റെ നില തൃപ്തികരമായതിനാൽ രാത്രി തന്നെ വീട്ടിലേക്കയച്ചു.