
കോഴിക്കോട്: നാദാപുരം കടമേരിയിലെ ഇംപ്രൂവ്‌മെന്‍റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ബിരുദ വിദ്യാര്‍ത്ഥിയെ റിമാൻഡ് ചെയ്തു.മുചുകുന്ന് പുളിയഞ്ചേരി സ്വദേശിയായ മുഹമ്മദ് ഇസ്മയിലിനെയാണ് ജയിലില്‍ അടച്ചത്.
സംഭവത്തിൽ പ്ലസ് ടു വിദ്യാര്‍ത്ഥിയെയും പ്രതിചേര്‍ത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇയാളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പിലാണ് ഹാജരാക്കുക.
ശനിയാഴ്ച നാദാപുരം ആര്‍എസി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്‍റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടന്നത്. പരീക്ഷ ഹാളിൽ ഇസ്മയിലിനെ കണ്ട് സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വിവരം പുറത്തായത്. ഹോള്‍ ടിക്കറ്റില്‍ കൃത്രിമം വരുത്തിയാണ് വിദ്യാര്‍ത്ഥി ആള്‍മാറാട്ടത്തിന് ശ്രമിച്ചത്.