

കോഴിക്കോട്: പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ആൾമാറാട്ടം നടത്തിയ വിദ്യാർഥി അറസ്റ്റിൽ. കോഴിക്കോട് നാദാപുരത്ത് കടമേരി ആർഎസി എച്ച്എസ്എസിൽ ആണ് സംഭവം നടന്നത്.
പരീക്ഷയെഴുതിയ ബിരുദ വിദ്യാർഥി മൊഹമ്മദ് ഇസ്മയിൽ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇംഗ്ലീഷ് ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ഹോൾ ടിക്കറ്റിൽ കൃത്രിമം നടത്തി വിദ്യാർഥി പരീക്ഷയെഴുതാൻ എത്തിയത്.
തുടർന്ന് ആൾമാറാട്ടം നടന്നതായി മനസിലായ അധ്യാപകൻ പ്രിൻസിപ്പലിനെ വിവരമറിയിച്ചു. പോലീസ് പിടിയിലായ വിദ്യാർഥിയെ നാളെ കോടതിയിൽ ഹാജരാക്കും.