കൊച്ചി : വാടക വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ കുടുങ്ങിയത് അനാശാസ്യ സംഘം. കൊച്ചിയിൽ സൗത്ത് റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിന് സമീപമാണ് സംഭവം. (Immoral trafficking raid in Kochi)
തിങ്കളാഴ്ച്ച രാത്രി വൈകിയാണ് റെയ്ഡ് നടത്തിയത്. രണ്ടു നടത്തിപ്പുകാരും, ഒരു ഇടപാടുകാരനും, ഇതര സംസ്ഥാനക്കാരായ 6 സ്ത്രീകളുമടക്കം 9 പേരാണ് വലയിലായത്.
സംഘത്തിന് നേതൃത്വം നൽകുന്നത് മണ്ണാർക്കാട് സ്വദേശി അക്ബർ അലി ആണെന്നാണ് വിവരം. ഈ വീട് പച്ച നെറ്റ് കൊണ്ട് മറച്ചിരുന്നു. ജനലുകൾ സ്റ്റിക്കർ പതിച്ച് മറച്ച നിലയിലും ആയിരുന്നു.