അനധികൃത സ്വത്ത് സമ്പാദനക്കേസ്: K ബാബുവിന് കോടതി നോട്ടീസ്; ഇന്ന് ഹാജരാകണം | K Babu

കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു
അനധികൃത സ്വത്ത് സമ്പാദനക്കേസ്: K ബാബുവിന് കോടതി നോട്ടീസ്; ഇന്ന് ഹാജരാകണം | K Babu
Updated on

കൊച്ചി: അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ മുൻ മന്ത്രി കെ. ബാബുവിന് കോടതി നോട്ടീസ്. കൊച്ചി കലൂർ പി.എം.എൽ.എ കോടതിയാണ് ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ് അയച്ചത്. (Illegal wealth acquisition case, Court notice to K Babu)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായ നിയമനടപടികളുടെ ഭാഗമായാണ് കോടതി ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്.

ഭാരതീയ ന്യായ സംഹിത പ്രകാരം, തന്റെ ഭാഗം കൂടി കേട്ടതിനുശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കാവൂ എന്ന് കെ. ബാബു കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് വാദം കേൾക്കുന്നതിനായി കോടതി നോട്ടീസ് അയച്ചത്. കെ. ബാബു നേരിട്ട് കോടതിയിൽ ഹാജരായേക്കില്ലെന്നാണ് സൂചന.

Related Stories

No stories found.
Times Kerala
timeskerala.com