
റിപ്പോർട്ട് : അൻവർ ഷരീഫ്
അരീക്കോട് : റോഡ് കയ്യേറി നടത്തിയിരുന്ന അനധികൃത കച്ചവടം ഒഴിപ്പിക്കാൻ നോട്ടീസ് നൽകി അരീക്കോട് ഗ്രാമപഞ്ചായത്ത്. ടൈംസ് കേരള പുറത്ത് വിട്ട വാർത്തക്ക് പിന്നാലെയാണ് പഞ്ചായത്തിന്റെ നടപടി. അരീക്കോട് ആലുക്കൽ ഭാഗത്ത് കോഴിക്കോട് ഊട്ടി സംസ്ഥാനപാതയോരത്താണ് തകൃതിയായി അനധികൃത കച്ചവടങ്ങൾ നടന്നിരുന്നത്.
യാതൊരു അനമധിയുമില്ലാതെ ഷീറ്റുകളും കമ്പികളും ഉപയോഗിച്ച് നിർമ്മാണ പ്രവർത്തികൾ നടത്തിയാണ് കച്ചവടം നടത്തുന്നത്. അരീക്കോട് നിന്ന് കുനിയിലേക്ക് പോകുന്ന റോഡും അരീക്കോട് നിന്ന് എടവണ്ണപ്പാറയിലേക്ക് പോകുന്ന റോഡും കൂടിച്ചേരുന്ന സ്ഥലമാണ് ആലുക്കൽ, മറ്റൊരു റോഡിൽനിന്ന് വാഹനം വരുകയാണെങ്കിൽ ഈ കടകളുടെ മറവു കാരണം എതിർശയിൽ വരുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് കൃത്യമായി റോഡ് കാണാനോ വാഹനങ്ങൾ വരുന്നത് കാണാനോ കഴിയില്ല. മൂന്നിൽ പരം മരണങ്ങൾ ഈ പ്രദേശത്ത് നടന്നിട്ടുണ്ട്. മാത്രമല്ല അടുത്തകാലത്ത് ഒരു കൊലപാതക ശ്രമവും ഇവിടെ വച്ച് നടന്നിട്ടുണ്ട്.
വ്യാപകമായ രീതിയിൽ ചെറുപ്പക്കാർ ലഹരി വിൽപ്പനയും ഉപയോഗവും ഉണ്ടെന്ന നാട്ടുകാരുടെ അവശ്യ പ്രകാരം പൊതുമരാമത്ത്, പഞ്ചായത്ത് ,പോലീസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾക്ക് പരാതി നൽകിയെങ്കിലും പഞ്ചായത്തിന്റെയോ ,ഭക്ഷ്യവകുപ്പിന്റെയോ ,പൊതുമരാമത്തിന്റെ എൻ ഓ സി യോ ഇല്ലാതെയാണ് ഈ ഭാഗത്ത് വ്യാപകമായി തട്ടുകടകൾ നിർമ്മിച്ചിട്ടുള്ളത്. വളരെ വീതി കൂടിയ സ്ഥലമായിരുന്നിട്ടു പോലും ഈ തട്ടുകടലുകളിലേക്ക് വരുന്ന ആളുകളുടെ തിരക്കു കാരണവും, വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നത് മൂലവും കാൽനടയാത്രക്കാർക്ക് പോലും നടക്കാൻ പറ്റാത്ത അവസ്ഥയാണ്.വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും കഴിയാത്ത സ്ഥിതിയാണ് .
ജനപ്രതിനിധികളുടെ ഒത്താശയോട് കൂടിയാണ് ഇവിടെ ഈ തട്ടുകടകൾ പ്രവർത്തിക്കുന്നത് എന്ന ആക്ഷേപവും വ്യാപകമായി ഉണ്ട് .റോഡിൽ അരികിലെ അനധികൃത കച്ചവടത്തിന് വേണ്ടി നിർമ്മിച്ച മുഴുവൻ നിർമ്മാണങ്ങളും പൊളിച്ചു നീക്കം ചെയ്യണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ഈ പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം കൂടുതലാണെന്നും ഇവർ ആരോപിക്കുന്നു.അനധികൃത കച്ചവടം മൂലം വൻതുക മുടക്കി മുറികൾ വാടകക്കെടുത്ത് ലൈസൻസ് എടുത്തും കച്ചവടം നടത്തുന്ന വ്യാപാരികൾ പ്രതിസന്ധിയിലാണ്. പലതവണ പ്രശ്നം പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ് ഒരു നടപടിയും ഉണ്ടായില്ല എന്നും പ്രദേശത്തെ ഹോട്ടൽ കച്ചവടക്കാരും പറയുന്നു.
ഇതേത്തുടർന്നാണ് ടൈംസ് കേരള ഇത് സംബന്ധിച്ച് വാർത്ത നൽകിയത്. തുടർന്ന് നിലവിൽ ഇവിടത്തെ കച്ചവടക്കാർക്ക് 03 / 06 / 2025 ന് കച്ചവടം നിർത്താനും സാധനസാമഗ്രികൾ മാറ്റാനുമാണ് ഇപ്പോൾ അരീക്കോട് ഗ്രാമപഞ്ചായത് നോട്ടീസ് നൽകിയത്. ഇവിടെ രണ്ടുദിവസത്തിനിടയിൽ രണ്ടോളം വാഹനാപകടവും നടന്നു കഴിഞ്ഞു .ഒരുജീവൻപൊലിയുന്നതിന്മുമ്പേ ഈ അനധികൃത പ്രവത്തനം നിർത്തിവെപ്പിക്കും എന്ന പ്രതീക്ഷയിലാണ് പരാതി നല്കിയവർ.