ചാലിയാറിൽ മണലൂറ്റ് : സംഭവം നടക്കുന്നത് അധികൃതരുടെ ഒത്താശയയോടെ

നിലവിൽ ചാലിയാറിലെ അനധികൃത മണലെടുപ്പ് തടയുന്നതിന് പോലീസിന്റെ ബോട്ട് ഗാർഡ് ഉണ്ടെങ്കിലും പ്രവർത്തനരഹിതമായിട്ട് ഒരുവർഷം കഴിഞ്ഞു. ബോട്ട് തകരാറിലാണ് എന്നാണ് വിശദീകരണം.
ചാലിയാറിൽ മണലൂറ്റ് : സംഭവം നടക്കുന്നത് അധികൃതരുടെ ഒത്താശയയോടെ
Published on

കൊണ്ടോട്ടി : ചാലിയാറിലെ രാത്രിയാകുന്നതോടെ മണൽ കൊള്ള വ്യാപകമാകും. പരപ്പത്ത് മൂഴിക്കൽ കടവിൽ നിന്ന് രാത്രിയിൽ മണലൂറ്റാൻ എത്തുന്ന അന്യസംസ്‌ഥാന തൊഴിലാളികൾ ഉദ്യോഗസ്ഥർ ആരെങ്കിലും പരിശോധനക്ക് എത്തുമ്പോൾ തൊട്ടടുത്ത വീടുകൾക്ക് കീഴിൽ ഒളിഞ്ഞിരിക്കുന്നു. രാത്രിസമയത്ത് ഈ പ്രദേശത്തെ വീട്ടുകാർ ഈ തൊഴിലാളികൾ കാരണം വളരെ ഏറെ പ്രയാസത്തിലാണെന്ന് നാട്ടുകാർ പറയുന്നു.(Illegal sand mining )

അന്യസംസ്ഥാന തൊഴിലാളികളിൽ ചിലർ രാത്രിയിൽ വീടുകളിലെ വാതിലുകളിലും ജനലുകളിലും അനാവശ്യമായി മുട്ടുകയും തെറിയഭിഷേകം നടത്തുകയും ചെയ്യുന്നതായി പ്രദേശവാസികൾ പറയുന്നു. മണലൂറ്റുകാരുടെ ശല്യം കാരണം രാത്രിയിൽ ഉറങ്ങാൻ പറ്റുന്നില്ല എന്നും ഇവർ പറയുന്നുണ്ട്. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്ത് പരിധിയിലെ വെട്ടുപാറ ,വാഴക്കാട് പഞ്ചായത്തിലെ വെട്ടത്തൂർ ,മപ്രം ,എളമരം ,കോലോത്തുകടവ് ,ഊർക്കടവ് ,വാഴൂർപഞ്ചായത്തിലെ ചുങ്കപ്പള്ളി ,കോഴിക്കോട് ജില്ലയിലെ മാവൂർ കല്പള്ളി ,പള്ളിക്കടവ് ഭാഗങ്ങളിൽ നിന്നുമാണ് കൂടുതലായും മണലൂറ്റുകാർ മണലൂറ്റുന്നത്.

അധികൃതർ നിസംഗതയിലാണ്. മപ്രം പ്രദേശവാസികൾ ജില്ലാകളക്റ്റർ ,ജില്ലാപോലീസ് മേധാവി എന്നിവർക്ക് പരാതികൾ കൊടുത്തിട്ടും അധികൃതർ നടപടിയെടുത്തില്ല. പ്രദേശത്തുകാർ മണലൂറ്റ് തടയൽ ഉൾപ്പടെയുള്ള പരിപാടികൾക്ക് നേതൃത്വം കൊടുത്തു വരികയാണ്. പരപ്പത്ത് മൂഴിക്കൽ കടവിലെ മണലൂറ്റ് കാരണം പ്രദേശവാസികൾ വലിയ ഭീതിയിലാണ്. അന്യസംസ്ഥാന തൊഴിലാളികൾ മണലൂറ്റിന് എത്തിയാൽ പ്രദേശവാസികളുടെ ബാത്റൂം ഉൾപ്പടെ വൃത്തിഹീനമാക്കുന്നു എന്നും പറയുന്നു.

വൈകിട്ട് ആറുമണി കഴിഞ്ഞാൽ മപ്രം ചെറുവാടികടവ്,പരപ്പത്ത് മൂഴിക്കൽ തുടങ്ങിയ ഭാഗങ്ങളിൽ മാത്രം ഇരുപതിലധികം അനധികൃത തോണികളാണ് മണൽ കൊള്ളക്ക് എത്തുന്നത്. മഴക്കാലമാകുന്നതോടെ തീരദേശ ഇടിച്ചിൽ കാരണം നിരവധി കുടുംബങ്ങൾ വഴിയാധാരമായിക്കൊണ്ടിരിക്കുകയാണ്.

എളമരം കൂളിമാട് പാലങ്ങൾക്ക് സമീപത്ത് നിന്ന് പോലും മണലെടുക്കുന്നു. പാലങ്ങൾക്ക് സമീപത്തുനിന് മണലെടുക്കുന്നത് പാലത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന് സമീപവാസികൾ പറയുന്നു. നിലവിൽ ചാലിയാറിലെ അനധികൃത മണലെടുപ്പ് തടയുന്നതിന് പോലീസിന്റെ ബോട്ട് ഗാർഡ് ഉണ്ടെങ്കിലും പ്രവർത്തനരഹിതമായിട്ട് ഒരുവർഷം കഴിഞ്ഞു. ബോട്ട് തകരാറിലാണ് എന്നാണ് വിശദീകരണം.

Related Stories

No stories found.
Times Kerala
timeskerala.com