അടച്ചിട്ട വീടിന്റെ കറന്റു ബിൽ വൻതുക ; വീടിനുള്ളിൽ അനധികൃത താമസക്കാർ | Illegal residents

അടച്ചിട്ട വീടിന്റെ കറന്റു ബിൽ വൻതുക ; വീടിനുള്ളിൽ അനധികൃത താമസക്കാർ | Illegal residents
Updated on

വൈറ്റില: കൊച്ചി വൈറ്റിലയിൽ ഏറെക്കാലമായി അടച്ചിട്ട വീടിനു കറന്റ് ബില്ല്
വൻ തുക. അടച്ചിട്ട വീട്ടിൽ എങ്ങനെയാണ് ഇത്രയും വലിയ തുക ബില്ല് വന്ന് എന്നതിന്റെ കാരണം കണ്ടെത്താൻ അമേരിക്കയിലുള്ള വീട്ടുടമ നടത്തിയ പരിശോധനയിലാണ് V അനധികൃത താമസക്കാരെ കണ്ടെത്തിയത്. (Illegal residents)

അമേരിക്കയിൽ താമസിക്കുന്ന അജിത്താണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് സംഭവത്തിൽ പരാതി നൽകിയത്. വൈറ്റിലയിലെ ജനതാ റോഡിലുള്ള അജിത്തിന്റെ വീട്ടിൽ ആരും തന്നെ താമസിക്കുന്നില്ല. വീട് വടക്കയ്ക്കും നൽകിയിരുന്നില്ല. വീട്ടിന്റെ ഗേറ്റ് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.

2023 ഒഴികെയുള്ള എല്ലാ വർഷവും അജിത് വീട്ടിൽ വന്നതായും കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്. രണ്ട് മാസമായി അയ്യായിരം രൂപയിലേറെ കറന്റ് ബിൽ വന്നതോടെ എന്താണ് കുഴപ്പമെന്ന് അറിയുവാനുള്ള ശ്രമത്തിലാണ് സ്വന്തം വീട്ടിൽ മറ്റാരോ താമസിക്കുന്ന വിവരം ഉടമ അറിയുന്നത്.

തുടർന്ന് വിവരം അന്വേഷിക്കാൻ ചെന്നവരെ താമസക്കാർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വിശധികരിക്കുന്നണ്ട്. അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്നാണ് വീട്ടുടമസ്ഥൻ പരാതിയിൽ ആവശ്യപ്പെന്നുണ്ട്. വീട് വൃത്തിയാക്കാൻ ഏർപ്പെടുത്തിയ വ്യക്തിയുടെ ജോലിക്കാരെ വീട്ടിൽ താമസിപ്പിച്ചതാണ് സംഭവമെന്നാണ് കൊച്ചി പൊലീസ് വിശദമാക്കുന്നത്. ഉടമയോട് തുടർനടപടികൾ സ്വീകരിക്കാൻ നിർദ്ദേശിക്കുകയും വീട് വൃത്തിയാക്കാനായി ചുമതലപ്പെടുത്തിയ ആളെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് ഉള്ളതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com