
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം ആര്‍ അജിത് കുമാറിന് ക്ലീൻ ചിറ്റ്. അജിത് കുമാറിന് ക്ലീൻ ചിറ്റ് നല്‍കി കൊണ്ട് വിജിലന്‍സ് ഡയറക്ടർ സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകി.
വീട് നിർമ്മാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണകടത്ത് എന്നിവയിൽ അജിത് കുമാര്‍ അഴിമതി നടന്നിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് വിജിലൻസ് സർക്കാരിന് നൽകി.
സർക്കാർ റിപ്പോർട്ട് അംഗീകരിച്ചാൽ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും. പി വി അൻവറിൻ്റെ ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.