
റിപ്പോർട്ട് : അൻവർ ഷരീഫ്
കൊണ്ടോട്ടി : കീഴ്‌ശ്ശേരി ആലിൻചുവട് പരിസരപ്രദേശങ്ങളിൽ അനധികൃത മദ്യവിൽപ്പന നടത്തുന്നതിനിടെ, മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി താലൂക്കിൽ കുഴിമണ്ണ വില്ലേജിൽ മുണ്ടംപറമ്പ് ദേശത്ത് മഠത്തിൽ പുറായ് വീട്ടിൽ മുഹമ്മദ് ഷാഫി (34) എന്നയാളെ മലപ്പുറം എക്സൈസ് റെയ്ഞ്ച് പാർട്ടി പിടികൂടി അറസ്റ്റ് ചെയ്തു. കീഴ്ശ്ശേരി ആലിൻചുവട് പരിസരപ്രദേശങ്ങളിൽ മദ്യ വിൽപ്പന നടത്തുന്നു എന്ന് മലപ്പുറം എക്സൈസ് റേഞ്ചിന് ലഭിച്ച പരാതിയെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. തൊണ്ടിയായി 29 കുപ്പികളിലായി 14.5 ലിറ്റർ വിദേശ മദ്യം, വിൽപ്പന നടത്തിയ വകയിൽ ലഭിച്ച 5500 രൂപ, TVS NTORQ Scooter എന്നിവ പിടിച്ചെടുത്തു. മുഹമ്മദ് ഷാഫി എന്നയാളുടെ പേരിൽ എക്സൈസിലും പോലീസിലും മദ്യ വിൽപ്പന നടത്തിയതിന് ഇതിനു മുമ്പും കേസുകളുണ്ട്. മലപ്പുറം മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻറ് ചെയ്തു.
മലപ്പുറം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ (ഗ്രേഡ്) അബ്ദുൽ നാസർ. ഒ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രഞ്ജിത്ത്.എൻ,സിവിൽ എക്സൈസ് ഓഫീസർ മാരായ സതീഷ് കുമാർ, വിനയൻ. പി,വനിത സിവിൽ എക്സൈസ് ഓഫീസർ സില്ല.പി.എസ് ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽ കുമാർ.ഒ.കെ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.