രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ നിയമംലംഘിച്ച് ബൈക്ക് ഓടിച്ചു ; 3 പേർ അറസ്റ്റിൽ |illegal bike ride

പാല സെൻതോമസ് കോളജിനു മുന്നിലായിരുന്നു സംഭവം നടന്നത്.
police custody
Published on

കോട്ടയം : പാലായിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദര്‍ശനത്തിൽ ഗതാഗത നിയന്ത്രണ സമയത്ത് നിയമംലംഘിച്ച മൂന്ന് യുവാക്കൾ പിടിയിൽ. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

പാല സെൻതോമസ് കോളജിനു മുന്നിലായിരുന്നു സംഭവം നടന്നത്. രാഷ്ട്രപതി എത്തുന്നതിന് തൊട്ട് മുൻപ് ഒരു ബൈക്കിൽ മൂന്നുപേർ ഇരുന്ന് അപകടകരമായ രീതിയിൽ യാത്ര ചെയ്യുകയായിരുന്നു. പൊലീസ് കൈകാണിച്ചിട്ടും നിർത്താൻ ഇവർ കൂട്ടാക്കിയില്ല.

ബൈക്കിന് പിൻ സീറ്റിൽ ഇരുന്ന മറ്റ് രണ്ടുപേർ ഹെൽമറ്റും ധരിച്ചിരുന്നില്ല. പൊലീസ് ഇവരെ തടയാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. നിർത്താതെ പോയ ബൈക്ക് പിന്നീട് പൊലീസ് കസ്റ്റഡിൽ എടുക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com