
നായകളും അവയുടെ ഉടമകളുമായുള്ള രസകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ നായയെ വണ്ടിയിൽ കൊണ്ടുപോകുന്നതിൻ്റെ ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസ് ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയിൽ ഒരാൾ തൻ്റെ സ്കൂട്ടറിൽ നായയെ നിർത്തി കൊണ്ടുപോകുന്നത് കാണാം. എന്നാൽ ഇതിനിടയിൽ റോഡിൻ്റെ ഒരു ഭാഗത്ത് വെച്ച് നായ വണ്ടിയിൽനിന്ന് താഴെയിറങ്ങുന്നു, കുറച്ചു ദൂരം നടക്കുന്നു, എന്നിട്ട് വീണ്ടും അതേ വണ്ടിയിൽ തന്നെ തിരികെ കയറുന്നു.
സോഷ്യൽ മീഡിയ ഏറ്റെടുത്തു
വളരെ ക്യൂട്ടാണ് വീഡിയോയെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. മറ്റൊരാളെയും കടിക്കാതിരിക്കാൻ നായയുടെ വായിൽ മാസ്കും ഉടമ ധരിപ്പിച്ചിട്ടുണ്ട്. വീഡിയോയ്ക്ക് ഇതിനോടകം തന്നെ നിരവധി ലൈക്കുകളും കമൻ്റുകളും ലഭിച്ചിട്ടുണ്ട്.
വീഡിയോയ്ക്ക് താഴെ വന്ന ചില രസകരമായ കമന്റുകൾ ഇങ്ങനെ:
"പട്ടി സാർ, മൊയലാളി ഞാൻ അടുത്ത ജംഗ്ഷനിൽ ഉണ്ടാവും ഒരു ചായ കുടിച്ചിട്ട് വരാം."
"മൊയലാളി ഞാനിറങ്ങി ഓടട്ടെ."
"ലെ പട്ടി സെർ : ഹോ ആളുകളൊക്കെ നടന്നു പോകുന്നത് കണ്ടിട്ട് കൊതിയാവുന്നു."
"പച്ച കത്തിയത് കണ്ടില്ലേ മൊയ്‌ലാളി .... പറപ്പിച്ച് വിട്ടേ!"
"വഴി അറിയാമായിരുന്നെങ്കിൽ ഇറങ്ങി ഓടമായിരുന്നു."