തിരുവനന്തപുരം: കേരള സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയും (ഐസിടാക്ക്), ഐ.ഐ.ടി. പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷനുമായി (ഐ.പി.ടി.ഐ.എഫ്) ചേർന്ന് Executive Program ഇൻ Advanced AI & ML ആരംഭിച്ചു. യുവാക്കൾക്കും പ്രൊഫഷണലുകൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് മേഖലകളിൽ നൂതനനൈപുണ്യം പകർന്നുനൽകുകയാണ് ആറുമാസം ദൈർഘ്യമുള്ള ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.
ജോലിയോടൊപ്പം പഠനം സാധ്യമാക്കുന്നതിനായി വാരാന്ത്യങ്ങളിലാണ് ലൈവ് ഓൺലൈൻ സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. ഐ.ഐ.ടി. പാലക്കാട് ക്യാമ്പസ്സിൽ വെച്ച് അവിടെത്തെ വിദഗ്ധരുടെ നേതൃത്വത്തിൽ അഞ്ച് ദിവസത്തെ ക്യാമ്പസ് ഇമ്മേർഷൻ പ്രോഗ്രാം, 125 മണിക്കൂർ ദൈർഘ്യമുള്ള സ്പെഷ്യലൈസ്ഡ് ഇലക്ടീവ് കോഴ്‌സുകൾ, ഒമ്പത് മാസത്തെ ലിങ്ക്ഡ്ഇൻ ലേണിംഗ് പ്രീമിയം ആക്സസ് എന്നിവ പ്രോഗ്രാമിന്റെ പ്രധാന സവിശേഷതകളാണ്. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐ.പി.ടി.ഐ.എഫ് സർട്ടിഫിക്കേഷനോടൊപ്പം പ്ലേസ്‌മെന്റ് പിന്തുണ, സമഗ്രമായ കരിയർ മെന്ററിംഗ്, ഇൻഡസ്ട്രി ഗൈഡൻസ് എന്നിവയും ലഭിക്കും.
ഡിസംബറിൽ ആരംഭിക്കുന്ന ആദ്യ ബാച്ചിലേക്ക് വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും https://ictkerala.org/interest എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. നവംബർ 25 ആണ് അവസാന തീയതി.
കൂടുതൽ വിവരങ്ങൾക്ക് https://ictkerala.org/iptppr01 എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ +91 75 940 51437, 47 127 00 811 എന്ന നമ്പറിലേക്കോ ബന്ധപ്പെടാവുന്നതാണ്.