കൊച്ചി: എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള തുല്യതയോടെയുള്ള വൈവിധ്യവല്‍ക്കരണ നീക്കങ്ങള്‍ക്കായുള്ള ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്‍റെ പദ്ധതിയായ ഗോദ്റെജ് ഡിഇഐ ലാബ് സംഘടിപ്പിച്ച ദേശീയ കെയ്സ് സ്റ്റഡി ചലഞ്ചില്‍ ഐഐഎം തിരുച്ചിറപ്പള്ളി വിജയികളായി. ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിലെ നേതൃത്വത്തില്‍ നിന്നുള്ള മെന്‍ററിങ് അവസരങ്ങളുമാണ് വിജയികള്‍ക്കു ലഭിക്കുന്നത്.
രാജ്യത്തെ മുന്‍നിര ബിസിനസ് സ്ക്കൂളുകളാണ് ചര്‍ച്ചകളും ആശയങ്ങളും പ്രോല്‍സാഹിപ്പിക്കാനും ഉദ്ദേശിച്ചു നടത്തിയ ഈ മല്‍സരത്തില്‍ പങ്കെടുത്തത്. പുതുമയുള്ളതും നടപടികള്‍ സ്വീകരിക്കാനാവുന്ന വിധത്തിലുള്ളതുമായ പരിഹാരങ്ങള്‍ കണ്ടെത്താനായി കാമ്പസുകളുമായി സഹകരിക്കുന്ന ഗോദ്റെജ് ഇന്‍ഡസ്ട്രീസിന്‍റെ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായായിരുന്നു ഈ പരിപാടി.
മുംബൈയിലെ ഗോദ്റെജ് വണ്ണില്‍ നടത്തിയെ ഫൈനലില്‍ ഐഐഎം തിരുച്ചിറപ്പള്ളി, എസ്ഐബിഎം പൂനെ, ഐഐഎം മുംബൈ, ഐഐഎം ലക്നോ എന്നിവയാണു പങ്കെടുത്ത് നവീന ആശയങ്ങള്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ കോര്‍പ്പറേറ്റ് രംഗത്ത് വനിതകള്‍ കുറഞ്ഞ തോതിലാണെന്നത് വെല്ലുവിളിയായി തുടരുകയാണെന്ന് പരിപാടിയെ കുറിച്ചു സംസാരിച്ച ഗോദ്റെജ് ഡിഇഐ ലാബ് മേധാവി പര്‍മേശ് ഷഹാനി പറഞ്ഞു.