
കൊച്ചി: രാജ്യത്തെ മുന്‍നിര മാനേജുമെന്‍റ് വിദ്യാഭ്യാസ സ്ഥാപനമായ ഐഐഎം സമ്പല്‍പൂര്‍ അസോസ്സിയേഷന്‍ ടു അഡ്വാന്‍സ് കൊളീജിയറ്റ് സ്കൂള്‍സ് ഓഫ് ബിസിനസ് (എഎസിഎസ്ബി) അക്രഡിറ്റേഷനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ഈ അക്രഡിറ്റേഷനോടെ ലോകോത്തര മാനേജുമെന്‍റ് സ്കൂളുകളുടെ പട്ടികയില്‍ ഐഐഎം സമ്പല്‍പൂരും ഇടം പിടിക്കും. എഎസിഎസ്ബി പ്രതിനിധികളുടെ ആദ്യ സന്ദര്‍ശനം കോളേജിന്‍റെ പ്രതിബദ്ധതയെ അംഗീകരിക്കുന്ന രീതിയിലുള്ളതായിരുന്നു. ഡല്‍ഹിയിലേയും സമ്പല്‍പൂരിലേയും കാമ്പസുകളില്‍ സംഘം സന്ദര്‍ശനം നടത്തി.
തങ്ങളുടെ കോഴ്സുകളില്‍ ലോകോത്തര നിലവാരം ഉറപ്പാക്കാന്‍ ഐഐഎം സമ്പല്‍പൂര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഡയറക്ടര്‍ പ്രൊഫ. മഹാദിയോ ജെയ്സ്വാള്‍ പറഞ്ഞു.