ഐ.എഫ്‌.എഫ്‌.കെ ഡിസംബർ 13 മുതൽ 20 വരെ

ഐ.എഫ്‌.എഫ്‌.കെ ഡിസംബർ 13 മുതൽ 20 വരെ
Published on

തിരുവനന്തപുരം: 29ാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത്‌ നടക്കും. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ രണ്ടു സിനിമകളും ഇന്ത്യൻ സിനിമ ഇന്ന്‌ വിഭാഗത്തിൽ ഏഴ്‌ ചിത്രങ്ങളുമാണ്‌ ഐ.എഫ്‌.എഫ്‌.കെയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

അഭിജിത്ത്‌ മജുംദാർ ഒരുക്കിയ ബോഡി (ഹിന്ദി), ജയൻ ചെറിയാൻ ഒരുക്കിയ റിഥം ഒാഫ്‌ ദമാം (കൊങ്കിണി, കന്നട) ചിത്രങ്ങളാണ്‌ അന്തരാഷ്ട്ര മത്സര വിഭാഗത്തിലുള്ളത്‌. ആര്യൻ ച​ന്ദ്ര പ്രകാശിന്റെ ആജൂർ (ബാജിക), വിപിൻ രാധാകൃഷ്‌ണന്റെ അങ്കമ്മാൾ (തമിഴ്‌), ജയ്‌ചെങ് സായ്‌ ധോതിയയുടെ ബാഗ്‌ജാൻ (അസമീസ്‌), ആരണ്യ സഹായിയുടെ ഹ്യൂമൻസ്‌ ഇൻ ദ ലൂപ്‌ (ഹിന്ദി), അഭിലാഷ്‌ ശർമ ഒരുക്കിയ ഇൻ ദ നെയിം ഒാഫ്‌ ഫയർ (മഗഹി), സുഭദ്ര മഹാജൻ ഒരുക്കിയ സെക്കൻഡ്‌ ചാൻസ്‌ (ഹിന്ദി), ഭരത്‌ സിങ് പരിഹാറിന്റെ ഭേദിയ ദസാൻ (ഹിന്ദി) എന്നിവയാണ്‌ 'ഇന്ത്യൻ സിനിമ ഇന്ന്‌' വിഭാഗത്തിൽ ഇടം പിടിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com