ഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ആർഎസ്എസ് വക്താവ്.ഗവായ്ക്ക് ദൈവം കൊടുത്തു' എന്ന തലക്കെട്ടോടെ പുറത്തുവന്ന വീഡിയോയിലാണ് പത്രിക എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ടി ജി മോഹന്‍ദാസ് അധിക്ഷേപ പരാമര്‍ശം നടത്തിയത്.
ബി ആര്‍ ഗവായ് സുപ്രീംകോടതിയില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ ഒരാള്‍ മുഖത്ത് തുപ്പുന്നു. കൂടിപ്പോയാല്‍ ആറ് മാസം തടവ് ശിക്ഷ ലഭിക്കുമായിരിക്കും, എന്നിട്ടും എന്തുകൊണ്ട് ഒരു ഹിന്ദു അതിന് തയ്യാറായില്ല?. അല്ലെങ്കില്‍ ചീഫ് ജസ്റ്റിസിന്റെ വാഹനം നാല് പേര്‍ ചേര്‍ന്ന് തടയണം. കൂടിപ്പോയാല്‍ വൈകുന്നേരം വരെ പൊലീസ് സ്റ്റേഷനില്‍ പിടിച്ച് നിര്‍ത്തുമായിരിക്കും. എന്തുകൊണ്ട് ഒരു ഹിന്ദു അതിന് തയ്യാറായില്ല.
നിങ്ങൾ മഹാവിഷ്ണുവിനെ പുച്ഛിച്ച്, അധിക്ഷേപിച്ച് സംസാരിച്ചു. അത് നിങ്ങൾ സമ്മതിക്കണം.താന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ആളാണ് എന്ന ഗവായ്‌യുടെ പരാമര്‍ശത്തിന് ഗവായ് ബഹുമാനിച്ചില്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് ഒരു ചുക്കുമില്ല.ഖജുരാഹോ ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞ കാര്യം വായില്‍ നിന്ന് വീണു പോയതാണെങ്കില്‍ അത് പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്യണമായിരുന്നു.
അല്ലാതെ ചീഫ് ജസ്റ്റിസ് കസേരയിലിരുന്ന് വിടുവായത്തം പറയുകയല്ല വേണ്ടത്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു എന്നാണ് പറഞ്ഞത്, നിങ്ങളുടെ ബഹുമാനവും തേങ്ങയും വേണ്ട മിസ്റ്റര്‍ ഗവായ്. നിങ്ങള്‍ ആരാണെന്നാണ് സ്വയം വിശ്വസിച്ചിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയപ്പോഴേക്കും ലോകം ഭരിക്കുന്നത് നിങ്ങളാണെന്ന് തോന്നി തുടങ്ങിയോ..