പത്തനംതിട്ട : ശബരിമല സ്വർണപ്പാളി വിവാദം ദേശീയ തലത്തിൽ ചർച്ചയാക്കാൻ കോൺഗ്രസ്. ശബരിമലയിൽ നടന്നത് തീവെട്ടി കൊള്ള. ഈങ്ക്വലാബ് വിളിക്കും പോലെ ശരണം വിളിക്കുന്നവരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കാനില്ലെന്നും വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്തു കെ സി വേണുഗോപാൽ പറഞ്ഞു.
ശബരിമല സ്വർണപ്പാളി വിവാദം ദേശീയ തലത്തിൽ കോൺഗ്രസ് ചർച്ചയാക്കും. തമിഴ്നാട്, കർണാടക, തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥങ്ങളിൽ കൂട്ട പ്രാർഥന നടത്തും.സ്വർണ്ണം ചെമ്പാക്കി നാടാകെ പ്രദർശിപ്പിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി കള്ളനാണെന്ന് റിപ്പോർട്ട് ഹൈക്കോടതി സർക്കാറിന് നൽകി. സർക്കാർ എന്തെങ്കിലും നടപടിയെടുത്തോ. ദേവസം വിജിലൻസും എഡിജിപിയും ഒക്കെ നൽകുന്ന റിപ്പോർട്ട് പൂഴ്ത്തി വെക്കുന്നു. ഇത് ആർക്കാണ് ചെയ്യാനാവുക. സർക്കാർ അറിയാത്ത റിപ്പോർട്ടുകൾ പുഴ്ത്തി വയ്ക്കാനാകുമോ?
ഉണ്ണികൃഷ്ണൻ പോറ്റി കള്ളനാണെന്ന റിപ്പോർട്ട് ഹൈക്കോടതി സർക്കാരിന് നൽകി. ദേവസ്വം വിജിലിൻസും റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടുകൾ പൂഴ്ത്തി വെച്ചത് സർക്കാരാണ്. ദൈവങ്ങളോട് കളിച്ചാൽ അത് അവസാന കളിയായി മാറും എന്ന് പിണറായിയോട് പണ്ടേ പറഞ്ഞിട്ടുണ്ട്. അയ്യപ്പന്റെ സ്വത്തിൽ കണ്ണ് വച്ചതിന്റെ പരിണിതഫലങ്ങളാണ് ഈ കാണുന്നതൊക്കെയെന്ന് കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.