
തൃശൂർ: പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിയുടെ റിപ്പോർട്ട് തള്ളി സി.പി.ഐ നേതാവ് വി.എസ് സുനിൽ കുമാർ. കമീഷണർ മാത്രം വിചാരിച്ചാൽ പൂരം അലങ്കോലമാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയും ഇടപെടലും നടന്നിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പൂരവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിയുടെ റിപ്പോർട്ട് ഇതുവരെ ലഭിച്ചില്ല. റിപ്പോർട്ട് കാണാതെ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം നടത്താനാവില്ല. 1200 പേജുള്ള റിപ്പോർട്ടാണ് പുറത്ത് വന്നത്. അതുകൊണ്ട് കാര്യം വ്യക്തമായി മനസിലാക്കാതെ കൂടുതൽ ഒന്നും പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.