
ബിഗ് ബോസ് ഹൗസിൽ നിന്നും കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ മത്സരാർത്ഥിയായ അപ്പാനി ശരത് പ്രേക്ഷവിധി പ്രകാരം പുറത്തായിരുന്നു. ശരത് പുറത്തായായതിന് പിന്നാലെ മസ്താനി ആഹ്ലാദപ്രകടനം നടത്തിയിരുന്നു. ശരത്തിനെ ഷോയിൽ നിന്ന് പുറത്താക്കിയതിന് മസ്താനി പ്രേക്ഷകരോട് നന്ദിയും പറഞ്ഞിരുന്നു. .ഇതിന് കാരണമായി മസ്താനി പറഞ്ഞത്, തന്നെ, വളരെ മോശമായിഅപ്പാനി ചീത്തവിളിച്ചുവെന്നാണ്. ബിഗ് ബോസിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് അപ്പനി ശരത്.
'മസ്താനിയെ തെറി വിളിച്ചതുകൊണ്ടാണ് പുറത്തായതെന്ന് പറയുന്നത് ശരിയാണോ?' എന്ന ചോദ്യത്തിന് മറുപടിയായി, മസ്താനി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ശരിയായിരിക്കുമെന്നും തനിക്ക് അതിനെകുറിച്ച് അറിയില്ലെന്നുമായിരുന്നു അപ്പാനി ശരത്തിന്റെ പ്രതികരണം. 'മസ്താനി അങ്ങനെ ഒന്നും പറയാതിരിക്കുന്ന ആളല്ല' എന്ന് അവതാരകൻ പറഞ്ഞതിന്, 'താനും ഒന്നും പറയാതിരിക്കുന്ന ആളല്ല' എന്നും അദ്ദേഹം മറുപടി നൽകി. ഇതേ ചോദ്യത്തിന്, ‘അദ്ദേഹം ഇപ്പോൾ വന്നതെതല്ലേ ഉള്ളൂ, പ്രോഗ്രാം കണ്ടതിന് ശേഷം അദ്ദേഹം മറുപടി നൽകും' എന്നായിരുന്നു’ അപ്പാനി ശരത്തിന്റെ ഭാര്യയുടെ മറുപടി.
ഹൗസിനുള്ളിൽ വച്ചുണ്ടായ ഒരു വഴക്കിനിടെ ഉപയോഗിക്കാൻ പാടില്ലാത്തൊരു മോശം വാക്ക് അപ്പാനി തന്നെ വിളിച്ചുവെന്നാണ് മസ്താനിയുടെ ആരോപണം. ശരത് ഇതുവരെ ഈ ആരോപണം നിഷേധിച്ചിട്ടുമില്ല. അതേസമയം, മസ്താനിയുടെ അവകാശവാദം മറ്റ് മത്സരാർത്ഥികൾ എതിർക്കുകയും ചെയ്തിരുന്നു. മത്സരാർത്ഥികളായ ബിന്നി, ആര്യൻ, അഭിലാഷ് തുടങ്ങിയവരാണ് ഇത് എതിർത്തത്.