നാല് നായന്‍മാര്‍ രാജിവെച്ചാൽ എന്‍എസ്എസിന് ഒന്നുമില്ല ; 250 രൂപ കൊടുത്താൽ ഏത് അലവലാതിക്കും ഫ്‌ളക്‌സ് അടിക്കാം : മന്ത്രി ഗണേഷ് കുമാർ |KB Ganesh kumar

സുകുമാരൻ നായർ ഏറ്റവും കരുത്തുറ്റ ജനറൽ സെക്രട്ടറിയാണ്.
ganesh kumar
Published on

പത്തനംതിട്ട : എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ.ബി ഗണേഷ്കുമാർ. ചങ്ങനാശേരിയിലെ ഏതോ ഒരു കുടുംബത്തിലെ നാല് നായന്മാർ എൻഎസ്എസിന്ന് രാജിവെച്ചാൽ അവർക്ക് പോയി.ജി സുകുമാരന്‍ നായര്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടയിലാണ് മന്ത്രിയുടെ പിന്തുണ. പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു കെ ബി ഗണേഷ്‌കുമാര്‍.

ഏതോ ഒരു കുടുംബത്തിലെ നാല് നായന്മാര്‍ എന്‍എസ്എസില്‍ നിന്ന് രാജിവെച്ചു. രാജിവെച്ചാല്‍ അവര്‍ക്ക് പോയി. അതിനര്‍ത്ഥം എന്‍എസ്എസിലെ എല്ലാ നായന്മാരും രാജിവെക്കുമെന്നാണോ. അവര്‍ ആരാണെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അവര്‍ എന്‍എസ്എസിന് എതിരാണ്.രു നാട്ടില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരെ ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചു. 250 രൂപ കൊടുത്താല്‍ ഏത് അലവലാതിക്കും ഫ്‌ളക്‌സ് വെക്കാം.

സുകുമാരൻ നായർ ഏറ്റവും കരുത്തുറ്റ ജനറൽ സെക്രട്ടറിയാണ്. അദ്ദേഹത്തിന് പിന്നിൽ പാറ പോലെ ഉറച്ചുനിൽക്കും. അദ്ദേത്തിന്റെ നിലപാടുകൾ രാഷ്ട്രീയമല്ല. എൻഎസ്എസ് സമദൂര സിദ്ധാന്തത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഒരാൾ അഭിപ്രായം പറയാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ല. കഴിഞ്ഞ ദിവസം അദ്ദേഹം സർക്കാരിനെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. എന്നാൽ അതിന് മുൻപ് അദ്ദേഹം ഈ സർക്കാരിനെതിരെ പറഞ്ഞിട്ടുണ്ട്.

യുഡിഎഫ് സർക്കാരിനെയും കേന്ദ്രസർക്കാരുകളെ എതിർത്തും ജനറല്‍ സെക്രട്ടറി നിലപാട് പറഞ്ഞിട്ടുണ്ട്. അതാത് കാലഘട്ടങ്ങളിൽ എൻഎസ്എസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പറയുന്നത്. അല്ലാതെ രാഷ്ട്രീയ നിലപാടല്ല. എൻഎസ്എസിന്റെ നിലപാട് എക്കാലത്തലും ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com