"ആര്യനും ജിസേലും പ്രേമിക്കുകയാണെങ്കിൽ പ്രേമിച്ചോട്ടെ, മകന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു"; ആര്യൻ്റെ അമ്മ ഡിമ്പിൾ | Bigg Boss

ഒറ്റയ്ക്ക് കളിക്കണമെന്നും വ്യത്യസ്ത കിടക്കകളിൽ കിടക്കണമെന്നും ആര്യന് അമ്മയുടെ നിർദ്ദേശം
Dimple
Published on

'ആര്യനും ജിസേലും പ്രേമിക്കുകയാണെങ്കിൽ, പ്രേമിച്ചോട്ടെ' എന്ന് ആര്യൻ്റെ അമ്മ ഡിമ്പിൾ. ഫാമിലി വീക്കിൽ ബിഗ് ബോസ് ഹൗസിലെത്തിയശേഷം ഓൺലൈം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇവർ. ഹൗസിനുള്ളിൽ എല്ലാവരോടും വളരെ സ്നേഹത്തോടെയാണ് ഡിമ്പിൾ പെരുമാറിയത്.

'ഇരുവർക്കുമിടയിലുള്ളത് ലവ് സ്ട്രാറ്റജിയാണോ?' എന്ന ചോദ്യത്തോടാണ് ഡിമ്പിളിൻ്റെ പ്രതികരണം. “അവർ പ്രേമിച്ചോട്ടെ. ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. അവർ പ്രേമിക്കട്ടെ. എൻ്റെ മകൻ്റെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. അവർക്ക് ഇഷ്ടമുള്ളത് ചെയ്തോട്ടെ. അവൻ സ്വതന്ത്ര്യനാണ്. നല്ല മനസാണ്. പിആർ ഒന്നുമില്ല. നന്നായി കളിക്കുന്നു. അവൻ കപ്പ് നേടുമെന്ന് വിശ്വസിക്കുന്നു.”- ഡിമ്പിൾ പറഞ്ഞു.

ഹൗസിനുള്ളിൽ വച്ച് ഒറ്റയ്ക്ക് കളിക്കാൻ ആര്യന് അമ്മ നിർദ്ദേശം നൽകിയിരുന്നു. വ്യത്യസ്ത കിടക്കകളിൽ കിടക്കണമെന്നും ഒറ്റയ്ക്ക് കളിക്കണമെന്നുമാണ് അവർ ജിസേലിനോടും ആര്യനോടും ആവശ്യപ്പെട്ടത്. ഇത് പരിഗണിച്ച ഇരുവരും രണ്ട് കിടക്കകളിലായി കിടക്കാൻ തീരുമാനിക്കുകയും ചെയ്തു.

അനുമോൾ, ജിസേൽ, ആര്യൻ എന്നിവരുടെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം ബിബി ഹൗസിലേക്ക് ബന്ധുക്കൾ എത്തിയത്. അനുമോളുടെ അമ്മയും സഹോദരിയും ഹൗസിലെത്തിയപ്പോൾ ജിസേലിൻ്റെ അമ്മ മാത്രമാണ് വന്നത്. ആര്യൻ്റെ അമ്മയും സഹോദരനും ബിബി ഹൗസിൽ വന്നു. ആര്യൻ വിഷയത്തിൽ ജിസേലിനെ അമ്മ പൊന്നമ്മയും കുറ്റപ്പെടുത്തിയിരുന്നു. ആര്യനെ അമ്മ അവഗണിച്ചു എന്ന ജിസേലിൻ്റെ ആരോപണം അവർ തള്ളുകയും ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com