

ബിഗ് ബോസ് വാരാന്ത്യ എപ്പിസോഡിൽ രസകരമായ ടാസ്ക്. 'ഈ ആൾ ബിബി ഹൗസിൽ ഇല്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?' എന്ന ചോദ്യത്തിന് മത്സരാർത്ഥികളെല്ലാം മറുപടി നൽകി. ഒരു പാത്രത്തിൽ നിന്ന് ഓരോരുത്തരായി മറ്റ് മത്സരാർത്ഥികളുടെ പേരുകളെടുത്താണ് ടാസ്ക് ചെയ്തത്.
ഷാനവാസിൻ്റെ പേരെഴുതിയ ചിറ്റാണ് അനീഷ് എടുക്കുന്നത്. 'ഷാനവാസ് വീട്ടിലില്ലായിരുന്നെങ്കിൽ ചിലപ്പോൾ കൂടുതൽ തെറ്റുകളിലേക്ക് ഈ വീട് പോകും' എന്ന് അനീഷ് പറഞ്ഞു. പിന്നീട് ആദില എടുക്കുന്നത് അനുമോളുടെ പേരാണ്. 'അനുമോൾ ഇല്ലായിരുന്നെങ്കിൽ കുറച്ചുകൂടി ഡ്രാമ വീട്ടിൽ കുറഞ്ഞേനെ' എന്ന് ആദില പറയുന്നു. സാബുമാൻ്റെ പേര് എടുത്ത അക്ബർ പറയുന്നത്, 'എല്ലാം കേൾക്കാൻ കഴിയുന്ന ഒരാളാണ്' എന്നാണ്. 'ആദില ഇവിടെയില്ലായിരുന്നെങ്കിൽ പ്രത്യേകിച്ച് മിസ്സിങ് ഒന്നും ഉണ്ടാവില്ല' എന്നാണ് നെവിൻ പറയുന്നത്. 'ആദില ഉള്ളതും ഇല്ലാത്തതും ഒരുപോലെയാണ്' എന്നും നെവിൻ പറയുന്നു. അനുമോൾ ചിറ്റ് എടുക്കുമ്പോൾ കറക്റ്റ് ആളെ കിട്ടി എന്ന് മോഹൻലാൽ പറയുന്നു.