ഇടുക്കി : വിഷം ഉള്ളിൽച്ചെന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഇത് കൊലപാതകം ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. (Idukki woman murder case )
ജോര്‍ലി (34) ആണ് മരിച്ചത്. ഇവരുടെ വായിൽ കുപ്പിയിൽ നിന്നും ബലമായി വിഷം ഒഴിച്ച് കൊടുത്തത് ഭർത്താവ് ടോണി മാത്യു (43) ആണ്. വിഷം ഉള്ളിൽച്ചെന്ന് യുവതിയെ ഇക്കഴിഞ്ഞ 2നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭർത്താവാണ് വിഷം നൽകിയതെന്ന് ജോർലി പോലീസിനും മജിസ്‌ട്രേറ്റിനും ആശുപത്രിയിൽ വച്ച് മൊഴി നൽകി.