Sexual assault : 'എല്ലാത്തിനും കാരണം രാഷ്ട്രീയ അതിപ്രസരം, ഇനിയൊരു അധ്യാപകനും ഇങ്ങനെ സംഭവിക്കരുത്': വ്യാജ പീഡന പരാതിയിൽ കോടതി വെറുതേ വിട്ട അധ്യാപകൻ

" വല്ലാത്ത നാണക്കേടിന്‍റെ കാലമായിരുന്നു. കുടുംബമില്ലേ കുട്ടികളില്ലേ... എല്ലാം അതിജീവിച്ചു." അദ്ദേഹം വേദനയോടെ പറഞ്ഞു
Idukki teacher acquitted of fake sexual assault case by students
Published on

ഇടുക്കി : വിദ്യാർഥികൾ നൽകിയത് വ്യാജ പീഡന പരാതി ആണെന്ന് തെളിഞ്ഞതിനെ തുടർന്ന് കോടതി 11 വർഷങ്ങൾക്ക് ശേഷം വെറുതെ വിട്ട അധ്യാപകൻ പ്രതികരണവുമായി രംഗത്തെത്തി. ഇനിയൊരു അധ്യാപകനും ഇങ്ങനെ ഉണ്ടാകരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. (Idukki teacher acquitted of fake sexual assault case by students)

മൂന്നാർ ഗവൺമെന്‍റ് കോളജിലെ അധ്യാപകൻ ആനന്ദ് വിശ്വനാഥനാണ് ദുരനുഭവം ഉണ്ടായത്. അദ്ദേഹത്തിന് 3 വർഷം ജയിലിലും കിടക്കേണ്ടതായി വന്നു. കോപ്പിയടി പിടിച്ചതിനാണ് വിദ്യാർഥികൾ ഇദ്ദേഹത്തിനെതിരെ പീഡന പരാതി നൽകിയത്.

തെറ്റ് ചെയ്യാത്തതിനാൽ കേസിനെ ധൈര്യത്തോടെ നേരിട്ടുവെന്നും, എല്ലാത്തിനും കാരണം രാഷ്ട്രീയ അതിപ്രസരം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. " വല്ലാത്ത നാണക്കേടിന്‍റെ കാലമായിരുന്നു. കുടുംബമില്ലേ കുട്ടികളില്ലേ... എല്ലാം അതിജീവിച്ചു." അദ്ദേഹം വേദനയോടെ പറഞ്ഞു. വിദ്യാർഥികൾ സി പി എം ഓഫിസിൽ വച്ചാണ് പരാതി എഴുതിയതെന്നും, മാപ്പ് പറയുമെന്ന് കരുതുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com