
ഇടുക്കി: വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും നീരൊഴുക്ക് വർധിച്ചതിനാലും ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു(Idukki Ponmudi dam). അണക്കെട്ടിന്റെ ഷട്ടർ 20 സെന്റി മീറ്ററാണ് ഉയർത്തിയത്.
ഇതുവഴി ഒരു സെക്കൻഡിൽ 15 ഘന മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അണകെട്ട് തുറന്നു വിട്ടതിനാൽ പന്നിയാർ പുഴയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് പുഴയുടെ തീരങ്ങളിൽ വസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.