ഇടുക്കി : കട്ടപ്പനയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ മരിച്ച സംഭവത്തിൽ ജില്ലാ ഭരണകൂടം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മതിയായ സുരക്ഷ ഇല്ലാതെയാണ് ഇവർ മാലിന്യ ടാങ്കിൽ ഇറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. (Idukki manhole tragedy)
ശ്വാസം മുട്ടിയാണ് മരിച്ചത് എന്നാണ് വിവരം. കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാന്ധ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.