Manhole : കട്ടപ്പനയിൽ മാലിന്യ ടാങ്കിൽ കുടുങ്ങി മരിച്ച തൊഴിലാളികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് : മന്ത്രി കളക്ടറോട് റിപ്പോർട്ട് തേടി

Manhole : കട്ടപ്പനയിൽ മാലിന്യ ടാങ്കിൽ കുടുങ്ങി മരിച്ച തൊഴിലാളികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് : മന്ത്രി കളക്ടറോട് റിപ്പോർട്ട് തേടി

ഇന്നലെ രാത്രി പത്തരയോടെ ഉണ്ടായ അപകടത്തിൽ മരിച്ചത് കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ്.
Published on

ഇടുക്കി : കട്ടപ്പനയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങി ജീവൻ നഷ്‌ടമായ തൊഴിലാളികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. മാൻഹോളിൽ ഇറങ്ങിയ മൂന്ന് തൊഴിലാളികളാണ് മരണപ്പെട്ടത്. (Idukki Manhole tragedy)

ഇന്നലെ രാത്രി പത്തരയോടെ ഉണ്ടായ അപകടത്തിൽ മരിച്ചത് കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ്. ആദ്യമിറങ്ങിയ ആൾ കുടുങ്ങുകയും ഇയാളെ രക്ഷിക്കാനായി മറ്റു രണ്ടു പേരും ഇറങ്ങുകയുമായിരുന്നു.

മൂന്നു പേരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മന്ത്രി റോഷി അഗസ്റ്റിൻ സംഭവത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Times Kerala
timeskerala.com