Manhole : ഇടുക്കിയിലെ മാലിന്യ ടാങ്ക് ദുരന്തം : സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ, മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ട പരിഹാരം നൽകാൻ ശുപാർശ, നിർമ്മാണത്തിലെ വീഴ്ച അന്വേഷിക്കാൻ നിർദേശം

Manhole : ഇടുക്കിയിലെ മാലിന്യ ടാങ്ക് ദുരന്തം : സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ, മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ട പരിഹാരം നൽകാൻ ശുപാർശ, നിർമ്മാണത്തിലെ വീഴ്ച അന്വേഷിക്കാൻ നിർദേശം

വിഷവാതകം ശ്വസിച്ച് മരിച്ചത് കമ്പം സ്വദേശിയായ ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ്.
Published on

ഇടുക്കി : കട്ടപ്പനയിൽ മാലിന്യ ടാങ്കിൽ ഇറങ്ങിയ മൂന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് ജില്ലാ കളക്ടർ. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് ശുപാർശ.(Idukki manhole accident death)

മലിനീകരണ നിയന്ത്രണ ബോർഡിനും കട്ടപ്പന നഗരസഭ സെക്രട്ടറിക്കും തദ്ദേശ ഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർക്കും അന്വേഷണം നടത്താൻ നിർദേശം നൽകി. നിർമ്മാണത്തിലെ വീഴ്ച പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. തുടർനടപടികൾ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും ഉണ്ടാവുക. വിഷവാതകം ശ്വസിച്ച് മരിച്ചത് കമ്പം സ്വദേശിയായ ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ്.

Times Kerala
timeskerala.com