ഇടുക്കി : കട്ടപ്പനയിൽ ഓടയിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികൾക്കും ദാരുണാന്ത്യം. മരിച്ചത് തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരാണ്. ഇത് കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ്.(Idukki Drainage accident)
മൂന്നു പേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആദ്യം ഓടയിലിറങ്ങിയ ആളെ കാണാതാവുകയും മറ്റുള്ളവർ കൂടി ഇറങ്ങുകയുമായിരുന്നു. പിന്നീട് മൂവരെയും കാണാതായി.
തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഇവരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രാത്രി പത്തരയോടെയാണ് ദാരുണമായ അപകടം ഉണ്ടായത്.