
കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങള്‍ വന്നതിന് പിന്നാലെ ഇടുക്കി ഡിഎംഒയെ സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യ വകുപ്പ്. ഡിഎംഒ ഡോ.എല്‍ മനോജിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. മനോജിനെതിരായ പരാതിയില്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഡിഎംഒയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതായാണ് ഉത്തരവില്‍ പറയുന്നത്.
ഡോ.എല്‍ മനോജിന് പകരം നിലവിലെ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് എസ് വര്‍ഗീസിന് അധിക ചുമതല നല്‍കിയതായും ഉത്തരവില്‍ പറയുന്നു.