
മകരവിളക്കുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ ഭരണകൂടം പൂർണ്ണസജ്ജമാണെന്ന് ഇടുക്കി ജില്ലാ കളക്ടർ പി വിഘ്നേശ്വരിയും ഇടുക്കി എസ് പി വിഷ്ണുപ്രദീപ് ടി കെയും വ്യക്തമാക്കി. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവടങ്ങളിൽ ജില്ലകളക്ടറുൾപ്പെട്ട സംഘം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.
സമഗ്രമായ സുരക്ഷാ സംവിധാനങ്ങളാണ് പുല്ലുമേട്,പരുന്തുംപാറ,പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ഇടുക്കി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി ഉറപ്പുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മകരവിളക്ക് ദർശനശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് പോകാൻ തീർത്ഥാടകരെ അനുവദിക്കില്ല. കുമളി വഴി തിരക്ക് കൂടുമ്പോൾ കമ്പംമെട്ട് വഴി തീര്‍ത്ഥാടകരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കും. കുമളി വഴി തിരികെ പോകാൻ സൗകര്യം ഒരുക്കുകയും ചെയ്യും.