ഇടുക്കി: വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂളിൽ പ്ലേ സ്‌കൂൾ വിദ്യാർത്ഥിനി ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർ പൈനാവ് സ്വദേശി എം.എസ്. ശശിയെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു.(Idukki bus accident, Driver arrested and released on bail)
മനപ്പൂർവമല്ലാത്ത നരഹത്യ (IPC 304A), അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കൽ (IPC 279, 337) എന്നീ വകുപ്പുകളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയ ശേഷമാണ് നടപടികൾ പൂർത്തിയാക്കി ജാമ്യത്തിൽ വിട്ടയച്ചത്.
തടിയമ്പാട് പറപ്പള്ളിൽ ബെൻ ജോൺസൻ്റെ മകൾ നാലു വയസ്സുകാരി ഹെയ്‌സൽ ബെൻ ആണ് ദാരുണമായി മരിച്ചത്. ഹെയ്‌സലിൻ്റെ സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വാഴത്തോപ്പ് സെൻ്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നടക്കും. അപകടത്തിൽ പരിക്കേറ്റ മൂന്നു വയസ്സുകാരി ഇനായ തെഹസിൽ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.