ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫിന്റെ സെറ്റിൽമെന്റ് നിരക്ക് 99.33 ശതമാനം | ICICI

ഈ കാലയളവിൽ കമ്പനി 893.38 കോടി രൂപയുടെ മരണാനന്തര ആനുകൂല്യങ്ങളും തീർപ്പാക്കി
ICICI
Updated on

കൊച്ചി: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 99.33 ശതമാനമെന്ന മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികൾക്കിടയിലെ ഏറ്റവും ഉയർന്ന സെറ്റിൽമെന്റ് നിരക്ക് കൈവരിച്ചു. അന്വേഷണം ആവശ്യമില്ലാത്ത ക്ലെയിമുകളിൽ ശരാശരി 1.1 ദിവസങ്ങളിലാണ് തീർപ്പുണ്ടാക്കിയിട്ടുള്ളത്. ഈ കാലയളവിൽ കമ്പനി 893.38 കോടി രൂപയുടെ മരണാനന്തര ആനുകൂല്യങ്ങളും തീർപ്പാക്കി. (ICICI)

ഓരോ ക്ലെയിമുകളും അതീവ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്ന തങ്ങൾ ഉയർന്ന നിലയിലുള്ള ഉപഭോക്തൃ അനുഭവങ്ങൾ പ്രദാനം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ചീഫ് ഓപ്പറേഷൻസ് ഓഫിസർ അമിഷ് ബാങ്കർ പറഞ്ഞു. ഉപഭോക്താവ് ആദ്യം എന്ന തത്വവുമായുള്ള തങ്ങളുടെ സമീപനം അതിവേഗത്തിൽ ക്ലെയിമുകള് തീർപ്പാക്കാൻ സഹായിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com