
കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ സംബന്ധിച്ച കേസിൽ പ്രതിയായ സുകാന്ത് സുരേഷിന് ജാമ്യം നൽകി ഹൈക്കോടതി. ഇയാൾ റിമാൻഡിൽ ആയിരുന്നു. (IB Officer's death case)
യുവതി ജീവനൊടുക്കിയത് ഇയാളുടെ മാനസിക - ശാരീരിക പീഡനത്തെ തുടർന്നാണ് എന്നായിരുന്നു കേസ്. കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായത് പരിഗണിച്ചാണ്.
ഉപാധികളോടെയാണ് ഇയാൾക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. പ്രതി ഉപയോഗിക്കുന്ന ഫോൺ നമ്പറുകളുടെ വിശദാംശങ്ങൾ ഹാജരാക്കാനും സിംഗിൾ ബെഞ്ച് നിർദേശിച്ചു.