
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി(IB officer). പത്തനംതിട്ട സ്വദേശിനി മേഘ(24) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ് മേഘ. ഇന്ന് രാവിലെ വിമാനത്താളത്തിൽനിന്നും ജോലി കഴിഞ്ഞ് മടങ്ങിയതായിരുന്നു മേഘ. ശേഷം, ചാക്ക റെയിൽവെ സ്റ്റേഷന് സമീപമുള്ള റെയിൽവേ ട്രാക്കിൽ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മരണത്തിൽ ദുരൂഹതയുള്ളതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.